ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നിസില്‍ നിന്ന് മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ പിന്‍മാറി. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനായ നദാല്‍ മത്സരത്തില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്.
വിംബിള്‍ഡണ്‍ പോലെ സുപ്രധാനമായ മത്സരത്തില്‍ കളിക്കാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍. ഈ വര്‍ഷം കളിക്കാന്‍ കഴിയാത്തത് ഏറെ വേദനാ ജനകമാണ്. രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ പരുക്ക് ഭേദമായിട്ടുണ്ട്.
എങ്കിലും മത്സരത്തിന് പൂര്‍ണമായും ക്ഷമത നേടിയിട്ടില്ല. മറ്റുള്ള മത്സരങ്ങള്‍ക്ക് തയാറെടുക്കുന്നതിനു കൂടിയാണ് ഇപ്പോള്‍ വിംബിള്‍ഡണില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. -നദാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയത് |