വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് തുടങ്ങാനിരിക്കെ ഓസ്ട്രേലിയയുടെ സമാന്ത സ്റ്റോസര്‍ മുന്‍ കോച്ച് ഡേവിഡ് ടെയ്‌ലറുടെ കീഴില്‍ പരിശീലനം നടത്തുന്നു. ടെയ്‌ലര്‍ ടെന്നീസ് ഓസ്ട്രേലിയയുടെ കരാര്‍ സ്വീകരിച്ച ശേഷം റെനെ മൊള്ളറുടെ കീഴില്‍ പരിശീലനം നടത്തിവരികയായിരുന്നു സ്റ്റോസര്‍.
പാരീസില്‍ ഈ മാസം ആദ്യം നടന്ന ഗ്രാന്‍ഡ്സ്ലാമില്‍ സെമിഫൈനല്‍ വരെയെത്തിയതിനെ തുടര്‍ന്നാണ് സ്റ്റോസര്‍ വീണ്ടു ടെയ്‌ലറുടെ സഹായം തേടുന്നത്. 2007ല്‍ അവരെ ഫോമിലേക്കുയരാന്‍ സഹായിച്ചത് ടെയ്‌ലറായിരുന്നു.
മൂന്നോ നാലോ മാസത്തേക്ക് മാത്രമാണ് ടെയ്‌ലറുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അതിന് ശേഷം റെനെയുടെ കീഴില്‍ പരിശീലനം തുടരുമെന്ന് സ്റ്റോസര്‍ പറഞ്ഞു. ജൂണ്‍ 22ന് ലണ്ടനിലാണ് വിംബിള്‍ഡന്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. |