ലോക ഒന്നാം നമ്പര്‍ താരം ദിനാര സഫീന ഡെന്‍ ബോസ്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനനില്‍ കടന്നു. കസാകിസ്ഥാന്‍റെ യാരോസ്‌ലാവ ഷ്വേഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സഫീന ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 6-3, 6-3.
രണ്ട് തവണ ഡെന്‍ ബോസ്ക് ഫൈനലില്‍ പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് സഫീന ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. മത്സരത്തില്‍ ശക്തമായി തിരിച്ച് വരാനാകുമെന്ന് സഫീന പറഞ്ഞു. ഡാനിയേല ഹാന്‍റുച്ചോവയെയാണ് ക്വാര്‍ട്ടറില്‍ സഫീന നേരിടുക.
പുരുഷന്‍മാരുടെ വിഭാഗത്തില്‍ മൂന്നാം സീഡ് ആയ ഡേവിഡ് ഫെറെര്‍ സ്പാനിഷ് താരം ഓസ്കാര്‍ ഹെമാന്‍ഡസിനെ പരാജയപ്പെടുത്തി അടുത്ത റൌണ്ടില്‍ കടന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു സെറ്റ് പോലും ഫെറെര്‍ പരാജയപ്പെട്ടിട്ടില്ല. |