ചെല്‍സിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയ്ക്കും ജോസ് ബോസിംഗ്‌വയ്ക്കും യുവേഫയുടെ വിലക്ക്. ബാഴ്സലോനയ്ക്കെതിരെ കഴിഞ്ഞ സെമി ഫൈനല്‍ മത്സരത്തിനിടെ ഗ്രൌണ്ടില്‍ മോശമായി പെരുമാറിയതിനാണ് ആറ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് ദ്രോഗ്ബയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ബോസിംഗ്‌വയ്ക്ക് നാല് മത്സരങ്ങളിലാണ് വിലക്ക്. എവേ ഗോളിന്‍റെ മികവില്‍ ബാര്‍സയെ വിജയിയായി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രസ്താവനകളുടെ പേരിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കളിക്കാരുടെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഒരു ലക്ഷം യൂറൊ പിഴയൊടുക്കാനും യുവേഫ വിധിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ കളിക്കാര്‍ക്കും ക്ലബ്ബിനും മൂന്ന് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. |