പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > വിജയം തുടരാന്‍ ഫെഡറര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിജയം തുടരാന്‍ ഫെഡറര്‍
ഈ മാസം അവസാനം വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റ് നടക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസവുമായാണ് റോജര്‍ ഫെഡറര്‍ അങ്കത്തിനിറങ്ങുന്നത്. ആറാം വിംബിള്‍ഡണ്‍ കിരീടവും പതിനഞ്ചാമത് ഗ്രാന്‍റ് സ്ലാം കിരീടവുമായിരിക്കും ഫെഡറര്‍ക്ക് മുമ്പിലെ പ്രധാന ലക് ഷ്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഓള്‍ ഇംഗ്ലണ്ട് ഫൈനലില്‍ റാഫേല്‍ നദാലിനോടേറ്റ പരാജയത്തിന് ഇത്തവണ കണക്കുതീര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫെഡറര്‍. വിംബിള്‍ഡണ്‍ കിരീടത്തില്‍ ആറാം തവണയും മുത്തമിട്ട് പീറ്റ് സാംപ്രസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്ന സ്വപ്നമാണ് ഫെഡറര്‍ക്കുള്ളത്. അതേസമയം തന്നെ ഒന്നാം സ്വീഡ് റാഫേല്‍ നദാലും മൂന്നാം സ്വീഡ് ആന്‍ഡി മുറേയും ഫെഡറര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അഞ്ച് മാസം മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാലിനോട് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഫെഡറര്‍ യുഗം അവസാനിച്ചെന്ന് പലരും വിധിയെഴുതുകയുണ്ടായി. പക്ഷെ പാരീസില്‍ ഫെഡററുടെ പ്രകടനം ഈ മുന്‍വിധികളെയെല്ലാം അസ്ഥാനത്താക്കി. വിംബിള്‍ഡണില്‍ നിലവില്‍ രണ്ടാം സ്വീഡാണ് ഫെഡറര്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൈന രണ്ടാം റൌണ്ടില്‍
സെമി പ്രതീക്ഷയുമായി സ്പെയിന്‍
കോണ്‍ഫെഡറേഷന്‍ ഐപിഎല്‍ മാതൃക സ്വീകരിക്കണം
സ്റ്റീവന്‍ ജെറാഡ് വിരമിക്കുന്നു
ഭൂപതി - നോള്‍സ് സഖ്യം രണ്ടാം റൌണ്ടില്‍
ടോറസ് മാഞ്ചസ്റ്ററിലേക്ക് ?