ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യന്‍ സൂപ്പര്‍സീരീസില്‍ ഇന്ത്യയുടെ സൈന നെഹ്വാളും അദിതി മുതാക്കറും വനിതകളുടെ വിഭാഗത്തില്‍ രണ്ടാം റൌണ്ടില്‍ കടന്നു. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അരവിന്ദ് ഭട്ടും ആനന്ദ് പവാറും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.
ബള്‍ഗേറിയന്‍ താരം പീട്യ നെഡെല്‍ഷേവെയെയാണ് 30 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ആറാം സ്വീഡായ സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 21-118, 21-12. മറ്റൊരു മല്‍സരത്തില്‍ 51 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് നിക്കോളെ ഗ്രിതറെ പരാജയപ്പെടുത്തി അദിതി രണ്ടാം റൌണ്ട് ടിക്കറ്റ് നേടിയത്. സ്കോര്‍: 21-19, 19-21,21-17.
അതേസമയം ചൈനീസ് താരം യൂസിംഗ് സിയെയോട് 20-22, 12-21 എന്ന സ്കോറിന് പരാജയപ്പെട്ട അരവിന്ദ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ആനന്ദ് പവാറിനും കഴിഞ്ഞ കളിയിലെ ഫോം നില നിര്‍ത്താനായില്ല. നാലാം സ്വീഡ് ഇന്തോനേഷ്യയുടെ സോണി ദ്വീ കണ്‍കോരയോട് 15-21, 21-13, 18-21 എന്ന സ്കോറിനാണ് ആനന്ദ് പരാജയപ്പെട്ടത്.
മറ്റൊരു മല്‍സരത്തില്‍ ഇന്ത്യയുടെ വനിത ജോഡികളായ ജ്വാല ഗുത്ത - അശ്വിനി പൊന്നപ്പ സഖ്യം അമേരിക്കന്‍ ജോഡികളായ മൊന സന്‍റോസൊ - സിന്തിയ തുവാന്‍കൊറ്റ സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍: 21-19, 21-23, 21-16. |