പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > സന്തോഷ് ട്രോഫി കിരീടം ഗോവയ്ക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ് ട്രോഫി കിരീടം ഗോവയ്ക്ക്
സന്തോഷ് ട്രോഫി ഫൈനലില്‍ ആറു തവണയും ബംഗാളിന് മുന്നി അടിയറവ് പറഞ്ഞ ഗോവ ഇത്തവണ കണക്കു തീര്‍ത്തു. വാശീയേറിയ പോരാട്ടമാണ് ഇരു ടീമുകളും ഗ്രൌണ്ടില്‍ കാഴ്ച വച്ചത്. ഗ്രൌണ്ടില്‍ നിറഞ്ഞ് കളിച്ചിട്ടും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാ‍യില്ല. തുടര്‍ന്ന് ടൈ ബ്രേക്കറിലാണ് ഗോവ ബംഗാളിനെ കീഴ്പ്പെടുത്തിയത്.

ടൈ ബ്രേക്കറില്‍ രണ്ടിനെതിര നാല് ഗോളുകള്‍ നേടിയാണ് ഗോവ കിരീടത്തില്‍ മുത്തമിട്ടത്. ഗോവയുടെ നായകനും ഗോള്‍ കീപ്പറുമായ ഫെലിക്സ് ഡിസൂസയുടെ മികച്ച പ്രകടനമാണ് ഗോവയ്ക്ക് തുണയായത്. ബംഗാളിന്‍റെ സഫര്‍ സര്‍ദാര്‍, ലാല്‍ കമല്‍ ബൌമിക് എന്നിവരുടെ കിക്കുകള്‍ സേവ് ചെയ്ത ഫെലിക്സ് ഗോവയുടെ വിജയം സുനിശ്ചിതമാക്കി. ഗോവയ്ക്ക് വേണ്ടി ക്ലൈമാക്സ്‌ ലോറന്‍സ്‌, ബീവന്‍ ഡിമെല്ലോ, ജോണ്‍ ഡയസ്‌, കാര്‍ഡോസോ എന്നിവര്‍ ലക്‍ഷ്യം കണ്ടു.

1999ല്‍ ചെന്നെയില്‍ നടന്ന ഫൈനലില്‍ ബംഗാളിനോടേറ്റ കനത്ത പരാജയ(5 - 0)ത്തിന് കണക്കു തീര്‍ക്കുകയെന്ന ലക്‍ഷ്യവുമായാണ് ഗോവ ഇന്നലെ കളത്തിലിറങ്ങിയത്. കളിയുടെ അവസാനം വരെ ആ വീറും വാശിയും അവര്‍ നില നിര്‍ത്തുക തന്നെ ചെയ്തു. അതേ ഗ്രൌണ്ടില്‍ അവര്‍ കണക്കുതീര്‍ക്കുകയും ചെയ്തു. ഗോവയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്.

ടോപ്‌ സ്കോറര്‍ക്കുള്ള സ്വര്‍ണ പാദുകവും ഒരു ലക്ഷം രൂപയും തമിഴ്‌നാടിന്‍റെ മലയാളി താരം പി സി റിജു നേടി(12 ഗോളുകള്‍). തമിഴ്‌നാടിന്‍റെ തന്നെ മുത്തുവാണ്‌ മികച്ച താരം. ഫെയര്‍ പ്ലേ പുരസ്കാരം ഗോവയ്ക്കാണ്‌
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എജ്ബാസ്റ്റണ്‍: ഷറപ്പോവയ്ക്ക് തോല്‍‌വി
സന്തോഷ്‌ ട്രോഫി ഫൈനല്‍ ഇന്ന്
എയ്ഗണ്‍: സാനിയ പുറത്ത്
കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ഇന്ന്‌ പന്തുരുളും
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍‌വേട്ട
റോണോയുടെ ആഘോഷം പാരീസുമൊത്ത്