പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > എജ്ബാസ്റ്റണ്‍: ഷറപ്പോവയ്ക്ക് തോല്‍‌വി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എജ്ബാസ്റ്റണ്‍: ഷറപ്പോവയ്ക്ക് തോല്‍‌വി
എജ്ബാസ്റ്റന്‍ ക്ലാസിക് വനിതാ ടെന്നീസിന്‍റെ സിംഗിള്‍സ് സെമിയില്‍ മുന്‍ ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് തോല്‍‌വി. ചൈനയുടെ ലിനായാണ് ഷറപ്പോവയെ തോല്‍‌പ്പിച്ചത്. സ്കോര്‍: 6-4, 6-4. എന്നാല്‍, ഷറപ്പോവയ്ക്ക് ഇത് ജൂണ്‍ 24 തുടങ്ങുന്ന വിംബിള്‍ടണ്‍ ടൂര്‍ണമെന്‍റിനുള്ള പരിശീലന ടൂര്‍ണമെന്‍റ് കൂടിയായിരുന്നു.

കളിയിലുടനീളം തെറ്റുകള്‍ വരുത്തിയ ഷറപ്പോവ ഒരിക്കല്‍ പോലും മുന്നേറ്റം നടത്തിയില്ല. രണ്ടാം സെറ്റില്‍ 2-0യ്ക്ക് ലീഡ് ചെയ്തതിന് ശേഷമാണ് ഷറപ്പോവ തോറ്റത്. എജ്ബാസ്റ്റന്‍ ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ 2004, 2005 വര്‍ഷങ്ങളില്‍ ഷറപ്പോവയായിരുന്നു കിരീടം നേടിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ചൈനീസ് താരം ലിനാ സ്ലോവാക്യയുടെ മഗ്ദലേന റൈബറിക്കോവയെ നേരിടും.

തോളിന് പരിക്കേറ്റ് പത്ത് മാസത്തോളം കോര്‍ട്ടിന് പുറത്തിരുന്ന ഷറപ്പോവ മിയാമി ടൂര്‍ണമെന്‍റോടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയ ഷറപ്പോവ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സന്തോഷ്‌ ട്രോഫി ഫൈനല്‍ ഇന്ന്
എയ്ഗണ്‍: സാനിയ പുറത്ത്
കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ഇന്ന്‌ പന്തുരുളും
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍‌വേട്ട
റോണോയുടെ ആഘോഷം പാരീസുമൊത്ത്
വിംബിള്‍ഡണ്‍ സാധ്യതകള്‍ തുലാസില്‍: നദാല്‍