സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടത്തിനായി ബംഗാളും ഗോവയും ഇന്ന് ഫൈനലില്‍ എറ്റുമുട്ടും. ആതിഥേയരായ തമിഴ്‌നാടിനെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ പിടിച്ചുകെട്ടിയാണ് ഗോവ കലാശക്കളിക്ക് അര്‍ഹത നേടിയത്. മുപ്പതാം കിരീടം ലക്‍ഷ്യമിട്ടാണ് ഇന്ന് ബംഗാള്‍ ഗോവയെ നേരിടുന്നത്.
1999ല്‍ ചെന്നെയില്‍ നടന്ന ഫൈനലില്‍ ബംഗാളിനോടേറ്റ കനത്ത പരാജയം(5 - 0) ഗോവയുടെ മനസില്‍ കനലായി എരിയുന്നുണ്ട്. ആറുതവണ ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയപ്പോഴും പരാജയം തന്നെയായിരുന്നു ഗോവയ്ക്ക്. എന്നാല്‍ ഇത്തവണ കഥ വ്യത്യസ്ഥമാകുമെന്ന പ്രതീക്ഷയിലാണ് മരിയാനോ ഡയസിന്‍റെ ശിഷ്യന്‍മാര്‍.
99നു ശേഷം ബംഗാളും ഫൈനലില്‍ കളിക്കുന്നത് ഇതാദ്യമാണ്. എതിരാളികള്‍ക്കും വേദിക്കും ഒരു മാറ്റവുമില്ല. ഫലവും അതാകുമെന്ന് തന്നെയാണ് ബംഗാളും ഉറച്ചു വിശ്വസിക്കുന്നത്. യുവ താരങ്ങളിലാണ് ബംഗാളിന്‍റെ പ്രതീക്ഷ.
വൈകിട്ട് 5.30നാണ് മത്സരം തുടങ്ങുന്നത്. ചാമ്പ്യന്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. ഫെയര്‍ പ്ലേ പുരസ്കാരമായി 50000 രൂപയും മികച്ച താരത്തിന് 20000 രൂപയും ലഭിക്കും. സ്വര്‍ണ ബൂട്ടും ഒരുലക്ഷം രൂപയുമാണ് ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം. |