എയ്ഗണ്‍ ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റ് സെമിയില്‍ ഇന്ത്യയുടെ സാനിയ മിര്‍സയ്ക്ക് തോല്‍വി. സ്ലോവാക്യയുടെ മഗ്ദലേന റൈബറിക്കോവയോടാണ് സാനിയ അടിയറവ് പറഞ്ഞത്.
ആദ്യ സെറ്റില്‍ മുന്നിട്ട് നിന്ന സാനിയ തൊട്ടടുത്ത സെറ്റുകളില്‍ സാനിയയെ അടിയറവ് പറയിപ്പിച്ചു. ശക്തമായ പോരാട്ടമാണ് സെമിയില്‍ സാനിയ നടത്തിയതെങ്കിലും സെര്‍വുകള്‍ മടക്കുന്നതില്‍ തുടരെത്തുടരെ പരാജയപ്പെട്ടു. സ്കോര്‍: 3 - 6, 6 - 0, 6 - 3.
പതിനാറാം സീഡ് ഹംഗറിയുടെ മെലിന്ദ സിങ്കിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് സാനിയ സെമിയിലെത്തിയത്. മറ്റൊരു സെമിയില്‍ റഷ്യയുടെ മരിയ ഷറപ്പൊവയെ അട്ടിമറിച്ച് ചൈനയുടെ ലീ നാ ഫൈനലില്‍ കടന്നു. |