പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ഇന്ന്‌ പന്തുരുളും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ഇന്ന്‌ പന്തുരുളും
2010ലെ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകും. വന്‍കരകളിലെ ഫുട്ബോള്‍ ചാംപ്യന്‍മാരായ എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനല്‍ ജൂണ്‍ 28നാണ് നടക്കുക. കാല്‍‌പന്തുകളിയിലെ വമ്പന്മാരായ ബ്രസീലും ഇറ്റലിയും സ്പെയ്നും ദക്ഷിണാഫ്രിക്കയുമെല്ലാം കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നുണ്ട്. ജൊഹാനസ്ബര്‍ഗ്, പ്രിട്ടോറിയ, ബ്ലൂംഫൊന്‍റെയ്ന്‍, റസ്റ്റന്‍ബ ര്‍ഗ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ജൊഹാനസ്ബര്‍ഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാക്കുമായി ഏറ്റുമുട്ടും‌. ഇന്ന്‌ നടക്കുന്ന മറ്റൊരു മത്സരത്തില്‍ യുറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ഓഷ്യാന ഗ്രൂപ്പ്‌ ജേതാക്കളായ ന്യൂസിലന്‍ഡിനെ നേരിടും.

അതേസമയം, ഇത് ആദ്യമായാണ്‌ സ്പെയിനും ഇറാക്കും കോണ്‍ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ എയില്‍ ദക്ഷിണാഫ്രിക്ക, ഇറാഖ്‌, ന്യൂസിലന്‍ഡ്‌, സ്പെയിന്‍ എന്നിവരും ഗ്രൂപ്പ്‌ ബിയില്‍ ബ്രസീല്‍, ഇറ്റലി, അമേരിക്ക, ഈജിപ്ത്‌ എന്നിവരുമാണ്‌ ഉള്ളത്‌. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു യോഗ്യത നേടും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍‌വേട്ട
റോണോയുടെ ആഘോഷം പാരീസുമൊത്ത്
വിംബിള്‍ഡണ്‍ സാധ്യതകള്‍ തുലാസില്‍: നദാല്‍
എയ്ഗണ്‍ ക്ലാസിക്: സാനിയ സെമിയില്‍
കോണ്‍ഫെഡറേഷന്‍സ്‌ കപ്പിന് നാളെ തുടക്കം
സാനിയ ക്വാര്‍ട്ടറില്‍