ഏഷ്യന്‍ ബോക്സിംഗ് ചാംപ്യന്‍ഷിപ്പിലെ പതിനഞ്ചു വര്‍ഷമായുള്ള ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് സുരന്‍ജോയ് സിംഗ് അറുതി വരുത്തി. 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ മത്സരിച്ച സുരന്‍ജോയ് ആവേശകരമായ ഒരു പോരാട്ടത്തില്‍ ചൈനയുടെ ലി ചാവോയെ 9-8 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് സ്വര്‍ണമണിഞ്ഞത്.
പതിനഞ്ച് വര്‍ഷം മുന്‍പ് 1994ല്‍ ടെഹ്‌റാന്‍ എഷ്യന്‍ ബോക്സിംഗ് ചാംമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്. സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ രാജ്കുമാര്‍ സംഗ്‌വാനായിരുന്നു അന്ന് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്.
ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകള്‍ നേടി മെച്ചപ്പെട്ട മെഡല്‍ വേട്ടയാണ് ഇന്ത്യ ഇത്തവണ നടത്തിയത്. 1982ലെ സോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു സ്വര്‍ണവും നേടിയതായിരുന്നു ഇതിനു മുന്‍പുള്ള ഇന്ത്യയുടെ മെച്ചപ്പെട്ട പ്രകടനം.
ജയ് ഭഗവാനും, തോക്കോം നാനൊ സിംഗുമാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. ജിതേന്ദര്‍ കുമാര്‍(54 കിലോ), വിജേന്ദര്‍ സിംഗ്(75 കിലോ), ദിനേഷ് കുമാര്‍(81 കിലോ),പരംജിത് സമോട്ട(91 കിലോ) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. മെഡല്‍ നിലയില്‍ ആതിഥേയരായ ചൈനയ്ക്കും ഉസ്ബെക്കിസ്ഥാനും പിന്നില്‍ രണ്ടാം സ്ഥാനം നേടാനും ഇന്ത്യക്കായി. |