പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > കടപ്പാട് നവരത്തിലോവയോട്: പേസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കടപ്പാട് നവരത്തിലോവയോട്: പേസ്
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടാന്‍ സഹായിച്ചത് തന്‍റെ മുന്‍ മിക്സഡ് ഡബിള്‍സ് കൂട്ടാളി മാര്‍ട്ടിന നവരത്തിലോവയാണെന്ന് ലിയാണ്ടര്‍ പേയ്സ് പറഞ്ഞു. ഫ്രഞ്ച് ഓപ്പണിലെ തന്‍റെ ഓരോ വിജയത്തിനു പിന്നിലും നവരത്തിലോവയുടെ പ്രചോദനമുണ്ടായിരുന്നു എന്നും പേസ് പറഞ്ഞു. ഫ്രഞ്ച്‌ ഓ‍പ്പണ്‍ ടെന്നിസ്‌ ഡബിള്‍സ്‌ കിരീടം നേടിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പേസ്.

ശനിയാഴ്ച നടന്ന കിരീടപ്പോരാട്ടത്തില്‍ പെയ്സ് ലൂക്കാസ്‌ ളൌഹി സഖ്യം വെസ്‌ലി മൂഡി-ഡിക്‌ നോര്‍മന്‍ സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (3-6, 6-3, 6-2) മറികടന്നത്. മല്‍സരത്തിനിടെ പന്ത്‌ കണ്ണില്‍ക്കൊണ്ട പരിക്കേറ്റ പേയ്സ് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കളി തുടരുകയായിരുന്നു. പേയ്സിന്‍റെ ഒമ്പതാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

2006ല്‍ യു എസ്‌ ഓ‍പ്പണ്‍ കിരീടം നേടിയ ശേഷമുള്ള പേയ്സിന്‍റെ ആദ്യഗ്രാന്‍സ്‌ലാം കിരീടമാണിത്‌. അതേസമയം, ഫ്രഞ്ച്‌ കളിമണ്‍ കോര്‍ട്ടിലെ പേയ്സിന്‍റെ മൂന്നാം കിരീടവുമാണിത്. ഇതിന് മുമ്പ് 1999ലും 2001ലും ഇന്ത്യന്‍ താരം മഹേഷ്‌ ഭൂപതിക്കൊപ്പമായിരുന്നു വിജയം നേടിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരിത്രം കുറിയ്ക്കാന്‍ ഫെഡറര്‍ കാത്തിരിക്കുന്നു
ജൂനിയര്‍ ഹോക്കി ലോകകപ്പ് നാളെ തുടങ്ങും
മിലാന് വേണ്ടി ബെക്കാമിന്‍റെ ത്യാഗം
ബൂട്ടിയ ഈസ്റ്റ് ബംഗാളിലേക്ക്
ലാറ്റിനമേരിക്കയില്‍ തീപ്പാറും പോരാട്ടങ്ങള്‍
ഫെഡറര്‍- സോഡര്‍ലിംഗ് ഫൈനല്‍