ബയേണ്‍ മ്യൂണിക്കിന്‍റെ പ്രഞ്ച് വിംഗര്‍ ഫ്രാങ്ക് റിബറി റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. എ സി മിലാന്‍ മിഡ്ഫീല്‍ഡല്‍ കക്ക റയലിത്തിയെന്നും ഇല്ലെന്നുമുള്ള അഭ്യൂഹത്തിനിടെയാണ് റിബറി റയലിലെത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. റിബറിയെ എത്രയും പെട്ടെന്ന് റയലിലെത്തിക്കാന്‍ റയല്‍ പ്രസിഡന്‍റ് ഫ്ലോരന്‍റീന പെരസ് ശ്രമം തുടരുകയാണെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
റിബറി ടീമിലെത്തുകയാണെങ്കില്‍ അത് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പെരസ് പറഞ്ഞു. ബയേണ്‍ മ്യൂണിക്കുമായി ഇതു സംബന്ധിച്ച ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും പെരസ് അറിയിച്ചു. കക്കയ്ക്കും സാബി അലോണ്‍സൊയ്ക്കും ശേഷം പെരസ് ലക്‍ഷ്യമിടുന്ന താരമാണ് റിബറി.
റിബറീ എത്ര തുകയ്ക്കാണ് സ്വന്തമാക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ സൂചനതങ്ങളുടെ ഏറ്റവും വിലകൂടിയ താരത്തിന് 100 മില്യന്‍ ഡോളറെങ്കിലും ബയേണ്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. റിബറിയെ റയലിലെത്തിക്കുന്നതില്‍ പെരസിന്‍റെ ഉപദേശകനായ മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം സിനദീന്‍ സിദാന്‍ നിര്‍ണായക പനി വഹിക്കുമെന്നാണ് കരുതുന്നത്. |