ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം അമേരിക്കയുടെ ലൈസ് ഹ്യൂബര്‍-ബോബ് ബ്രയാന്‍ സഖ്യത്തിന്. ആവേശകരമായ ഫൈനലില്‍ അമേരിക്കന്‍-ബ്രസീലിയന്‍ ജോഡിയായ വാനിയ കിംഗ്-മാഴ്സെലൊ മെലൊ ജോഡിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്(5-7 ,7-6, 10-7) തകര്‍ത്താണ് ഹ്യൂബര്‍-ബ്രയാന്‍ സഖ്യം കിരീടം നേടിയത്.
ആദ്യ സെറ്റു മുതല്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഇരു ജോഡികളും ഒരു ഇഞ്ച് പോലും വിട്ടുകൊടുത്തില്ല. ആദ്യ സെറ്റിലെ ആറാം ഗെയിമില്‍ ബ്രേക് പോയിന്‍റ് നേടി വാനിയ കിംഗ് സഖ്യം സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ബ്രയാന്‍ സഖ്യം ടൈ ബ്രേക്കറില്‍ സെറ്റ് നേടി മത്സരം തുല്യനിലയിലാക്കി.
ആവേശകരമായ പോരാട്ടം കണ്ട അവാന സെറ്റില്‍ 10-7നായിരുന്നു ബ്രയാന്‍ സഖ്യത്തിന്‍റെ വിജയം.നേരത്തെ ബ്രയാന്‍ സഹോദരന്‍മാര്‍ പുരുഷ വിഭാഗം ഡബിള്‍സ് സെമിയില്‍ പുറത്തായിരുന്നു. |