പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > വിംബിള്‍ഡണില്‍ തിരിച്ചുവരും: ഷറപ്പോവ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിംബിള്‍ഡണില്‍ തിരിച്ചുവരും: ഷറപ്പോവ
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റില്‍ താന്‍ പൂര്‍ണശക്തിയോടെ തിരിച്ചുവന്ന് കിരീടം നേടുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ. പരിക്കേറ്റ് പത്ത് മാസമായി കളത്തിന് പുറത്തിരിക്കുകയായിരുന്ന റഷ്യന്‍ താരം ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നേരത്തെ വാര്‍സ്വ ഡബ്ലിയു ടി എ ഓപ്പണില്‍ പങ്കെടുത്ത ശേഷമാണ് ഷറപ്പോവ പാരീസിലെത്തിയത്.

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൌണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഷറപ്പോവ ക്വാര്‍ട്ടറില്‍ അപ്രശസ്തയായ സ്ലോവാക്യന്‍ താരം ഡൊമിനിക്ക ചിബുല്‍‌ക്കോവയോട് നേരിട്ടുള്ള സെറ്റുകളില്‍ (6-0, 6-2)തോറ്റ് പുറത്താവുകയായിരുന്നു.

പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന മുന്‍ ഒന്നാം നമ്പര്‍ താരം ഷറപ്പോവ റാങ്കിംഗില്‍ ഏറെ പിന്നോട്ടുപോയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ തന്നെ സംബന്ധിച്ചിടത്തോളം നിണ്ട ഇടവേളക്കു ശേഷമുള്ള മികച്ച തുടക്കമായിരുന്നു എന്ന് ഷറപ്പോവ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ഓപ്പണില്‍ വനിതാ സിംഗിള്‍‌സില്‍ ആദ്യ എട്ടില്‍ സ്ഥാനം നേടാനായത് വലിയ വിജയമായി താന്‍ കാണുന്നുവെന്നും മുന്‍ ടെന്നീസ് റാണി പറഞ്ഞു.

ചുമലിനേറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ വിം‌ബിള്‍ഡണും യു എസ് ഓപ്പണും നഷ്ടമായ ഷറപ്പോവയ്ക്ക് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിലും മത്സരിക്കാനായിരുന്നില്ല. 2004 ല്‍ വിംബിള്‍ഡണും 2006 ല്‍ യുഎസ്‌ ഓപ്പണും നേടിയ ഷറപ്പോവ 2008-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും കരസ്ഥമാക്കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലണ്ടനില്‍ മൂന്നു സ്വര്‍ണം ലക്‍ഷ്യമല്ല: ബോള്‍ട്ട്
കക്ക റയലിന്‍റെ വലയിലെന്ന് റിപ്പോര്‍ട്ട്
മിലാന്‍ വിടില്ലെന്ന് കക്ക
മികച്ചത് വനിതാ വിഭാഗം: സെറീന
ഫ്രഞ്ച് ഓപ്പണ്‍ ഭാര്യക്കുള്ള കടമെന്ന് ഫെഡറര്‍
ആന്‍സലോട്ടി ചെല്‍‌സി പരിശീലകന്‍