ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്‍റെ ലൂകാസ് ളൌഹി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ ഡബിള്‍സ് വിഭാഗം സെമിയിലെത്തി. അഞ്ചാം സീഡുകളായ ബ്രൂണോ സോറസ്-കെവില്‍ ഉള്ളിയറ്റ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ്(6-2, 7-6 (5))മൂന്നാം സീഡുകളായ പേസ് ജോഡി സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
ടോപ് സീഡുകളായ ഡാനിയേല്‍ നെസ്റ്റര്‍-നെനാന്ദ് സിമോണിക്,ഇഗോര്‍ കുനിറ്റ്സ്യന്‍-ദിമിത്രി ടര്‍സനോവ് സഖ്യത്തിലെ വിജയികളായിരിക്കു പേസ്-ളൌഹി സഖ്യത്തിന്‍റെ സെമിയിലെ എതിരാളികള്‍.
തുടക്കം മുതല്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് പേസ്-ളൌഹി സഖ്യം 36 മിനുട്ടില്‍ ആദ്യ സെറ്റ് സ്വന്തമാക്കി.രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ബ്രൂണോ സോറസ്-കെവില്‍ ഉള്ളിയറ്റ് സഖ്യം ഒടുവില്‍ ടൈബ്രേക്കറില്‍ അടിയറവ് പറഞ്ഞു. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന ഭൂപതിയും, |