പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഫ്രഞ്ച് ഓപ്പണ്‍: സെറീന ക്വാര്‍ട്ടറില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫ്രഞ്ച് ഓപ്പണ്‍: സെറീന ക്വാര്‍ട്ടറില്‍
രണ്ടാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ കാനഡയുടെ അലക്സാണ്ട്ര വോസ്നിയാക്കിനെ നേരിട്ടുളള സെറ്റുകളില്‍(6-1,6-2) അനായാസം മറികടന്നാണ് സെറീന ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.

സ്വറ്റ്ലേന കുസനെറ്റ്സേവയാണ് 2002ലെ ചാമ്പ്യനായ സെറീനയുടെ ക്വാര്‍ട്ടറിലെ എതിരാളി. അഗ്നൈസ്ക റാഡ്‌വാന്‍സ്കയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കുസനെറ്റ്സേവ ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു(6-4 1-6 6-1)കുസനെറ്റ്സേവയുടെ വിജയം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൂന്ന് സെറ്റ് പോരാട്ടത്തില്‍ വിജയം കണ്ട സെറീന വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ വ്യക്തമായ സൂചനയായിരുന്നു ഇന്നത്തെ മത്സരം. വെറും 53 മിനുട്ടില്‍ സെറീന വിജയം പൂര്‍ത്തിയാക്കി. സീസണില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടം തേടിയാണ് സെറിന റോളാങ്ങ് ഗാരോസിലിറങ്ങുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
2014 ലോകകപ്പ് വേദികളായി
ഭൂപതി-സാനിയ സഖ്യം പുറത്ത്
ഫെഡറര്‍ക്ക് സുവര്‍ണാവസരം
ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ ക്വാര്‍ട്ടറില്‍
സന്തോഷ് ട്രോഫി: കേരളം പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ നാലാം റൌണ്ടില്‍