പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > 2014 ലോകകപ്പ് വേദികളായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
2014 ലോകകപ്പ് വേദികളായി
2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബൊള്‍ മത്സരങ്ങല്‍ക്കുള്ള വേദികളുടെ കാര്യത്തില്‍ തീരുമാനമായി. ബഹമാസില്‍ ചേര്‍ന്ന ഫിഫ ഭരണസമിതിയാണ് മത്സരം നടത്തേണ്ട 12 നഗരങ്ങളെ തെരഞ്ഞെടുത്തത്. ബെലൊ ഹോരിസോണ്ടെ,ബ്രസില്ല, ക്യൂയബ, കറിട്ടിബ, ഫോര്‍ട്ട്‌ലെസ, മനൌസ്, നറ്റാല്‍, പോര്‍ട്ടൊ അലെഗ്രെ, റിസൈഫ്, റിയോ ഡി ജനീറൊ, സാല്വദൊര്‍, സാവൊ പോളൊ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

17 നഗരങ്ങളാണ് ഫിഫയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബെലെം, കാമ്പൊ ഗ്രെനഡെ, ഗൊയ്ണിയ,റിയോ ബ്രാങ്കൊ, ഫ്ലോറിയാനാപൊളിസ് എന്നിവയെ ഒഴിവാക്കി. ബ്രസീലിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിരിക്കുനത്.

ബ്രസീലിലെ ഫുട്ബോള്‍ ആരാധന വച്ചു നോക്കുമ്പോള്‍ പരിഗണിക്കപ്പെട്ട 17 നഗരങ്ങളില്‍ നിന്ന് അഞ്ചെണ്ണം ഒഴിവാക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ പറഞ്ഞു. 1950ലാണ് ലോകകപ്പിന് അവസാനമായി ബ്രസീല്‍ ആതിഥ്യം വഹിച്ചത്. അന്ന് ഫൈനലില്‍ ഉറുഗ്വേയോട് തോല്‍ക്കാനായിരുന്നു ബ്രസീലിന്‍റെ വിധി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭൂപതി-സാനിയ സഖ്യം പുറത്ത്
ഫെഡറര്‍ക്ക് സുവര്‍ണാവസരം
ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ ക്വാര്‍ട്ടറില്‍
സന്തോഷ് ട്രോഫി: കേരളം പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ നാലാം റൌണ്ടില്‍
200 മീറ്ററില്‍ ഗേയ്ക്ക് മികച്ച സമയം