ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം മിക്സഡ് ഡബിള്‍സിന്‍റെ ആദ്യ റൌണ്ടില്‍ പുറത്തായി. ഫ്രഞ്ച്-ഇസ്രയേലി ജോഡികളായ ആന്‍ഡി റാം-നഥാലി ഡെച്ചി സഖ്യമാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാക്കളായ ഭൂപതി-സാനിയ ജോഡിയെ നേരിട്ടുള്ള സെറ്റുകളില്‍(1-6,5-7)അടിയറവ് പറയിച്ചത്.
കേവലം ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സഖ്യം പരാജയം സമ്മതിച്ചു.സിംഗിള്‍സിലും ഡബിള്‍സിലും നേരത്തെ പുറത്തായിരുന്ന സാനിയയുടെ ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടം ഇതോടെ അവസാനിച്ചു.
ബഹമാസിന്‍റെ മാര്‍ക് നോള്‍സുമൊത്ത് മത്സരിക്കുന്ന ഭൂപതിയും ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. അക്കാസുവൊ-ഗോണ്‍സാലോസ് സഖ്യമാണ് നാലാം സീഡായ ഭൂപതി-നോള്‍സ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍(7-5, 4-6, 6-)അട്ടിമറിച്ചത്. |