പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഫെഡറര്‍ക്ക് സുവര്‍ണാവസരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫെഡറര്‍ക്ക് സുവര്‍ണാവസരം
റോളാംഗ് ഗരോയിലെ കളിമണ്‍ പ്രതലത്തില്‍ ഒരു തവണയെങ്കിലും കിരീടമുയര്‍ത്തുക എന്ന റോജര്‍ ഫെഡററുടെ സ്വപ്നം സഫലമാവാന്‍ ഇനി നാലു വിജയങ്ങളുടെ അകലം.കഴിഞ്ഞ മൂനു തവണയും കലാശക്കളിയില്‍ റാഫേല്‍ നദാല്‍ എന്ന കാളകൂറ്റനു മുന്നില്‍ ഫെഡറര്‍ക്ക് അടിപതറിയെങ്കില്‍ ഇത്തവണ നാലാം റൌണ്ടിലെ അപ്രതീക്ഷിത അട്ടിമറിയില്‍ നദാല്‍ വീണതോടെ ഫെഡറര്‍ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ സ്വപ്നം കണ്ടു തുടങ്ങുകയാണ്.

ഫ്രഞ്ച് ഓപ്പണില്‍ കീരീടമുയര്‍ത്തിയാല്‍ 14 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന പീറ്റ് സാം‌പ്രാസിന്‍റെ റെക്കോര്‍ഡിനൊപമെത്താമെന്നത് മാത്രമല്ല ഫെഡററെ ഉത്തേജിപ്പിക്കുന്നത്. സാം‌പ്രാസിനെപ്പോലും കൊതിപ്പിച്ച് കരയിച്ച ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടി നാലു ഗ്രാന്‍ഡ്സ്ലാമുകളും സ്വന്തമാക്കുന്ന കളിക്കാരനാകുക എന്ന സ്വപ്ന സാക്ഷാത്കാരം കൂടിയാണ് കോര്‍ട്ടിലെ ഈ സമ്പൂര്‍ണ താരത്തെ കാത്തിരിക്കുന്നത്.

എന്നാല്‍ താനിപ്പോള്‍ മികവിന്‍റെ പൂര്‍ണതയിലല്ല എന്നതാണ് ഫെഡററെ അലട്ടുന്ന പ്രധാന പ്രശ്നം.ഓരോതവണയും കലാശക്കളിയില്‍ നദാലിനും മുന്നില്‍ അടിയറവ് പറയുമ്പോഴും കടുത്ത നദാല്‍ ആരാധകര്‍ പോലും ഒരു തവണയെങ്കിലും ഫെഡറര്‍ കിരീടം നേടിയിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. കാരണം കോര്‍ട്ടിലെ ഈ സൌമ്യ സാന്നിധ്യം അത് അര്‍ഹിക്കുന്നു എന്ന് ആരാധകര്‍ക്കറിയാം. ഇത്തവണയെങ്കിലും ഫെഡറര്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരിക്കലും അതിനു കഴിഞ്ഞില്ലെന്നും വരാം എന്നും ആരാധകര്‍ വിശ്വസിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ ക്വാര്‍ട്ടറില്‍
സന്തോഷ് ട്രോഫി: കേരളം പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ നാലാം റൌണ്ടില്‍
200 മീറ്ററില്‍ ഗേയ്ക്ക് മികച്ച സമയം
സന്തോഷ് ട്രോഫി: മഹാരാഷ്ട്രയെ പൂട്ടാന്‍ കേരളം
പേസ് സഖ്യം ക്വാര്‍ട്ടറില്‍