റഷ്യന്‍ താരം മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിലെ വനിതാവിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി. ചൈനയുടെ കൌമാര താരം ലിനയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍( 6-4, 0-6, 6-4) തോല്‍പ്പിച്ചാണ് മുന്‍ ഒന്നാം നമ്പര്‍ താരംകൂടിയാ ഷറപ്പോവ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പരിക്കിനെ തുടര്‍ന്ന് നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷറപ്പോവ വീണ്ടും റാക്കറ്റേന്തുന്നത്.
ഏറെ വാശിയേറിയ മത്സരത്തില്‍ ആദ്യ സെറ്റ് ഷറപ്പോവ നേടിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ചൈനീസ് താരം ലിന ഷറപ്പോവയ്ക്ക് പൊരുതാനുള്ള അവസരം പോലും നല്‍കാതെ 6-0നാണ് സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഷറപ്പോവ 6-4ന് സെറ്റും ക്വര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.
ഇന്ന് നടക്കുന്ന നാലാം റൌണ്ട് മത്സരങ്ങളില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് കാനഡയുടെ അലക്സാന്ദ്ര വൊസ്നൈക്കിനെ നേരിടും. മറ്റൊരു മത്സരത്തില്‍ സ്പെയിന്‍ താരം സ്വറ്റ്ലാന്‍ കുസ്നെറ്റ്സോവ ജര്‍മ്മനിയുടെ ഫിലിപ്പ് കൊഹ്‌ല്‍സ്കെറിബറുമായി ഏറ്റുമുട്ടും. ഹങ്കറിയുടെ മെലിന്ദ സിങ്കിനെ തോല്‍പ്പിച്ചാണ് കുസ്നെറ്റ്സോവ നാലാം റൌണ്ടില്‍ കടന്നത്.
പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീനയുടെ ജാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ ഫ്രാന്‍സിന്‍റെ ഒമ്പതാം സ്വീഡ് താരം ജോ വില്‍ഫ്രഡ് സോങ്കയുമായി ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്വീഡ് താരം റോജര്‍ ഫെഡറര്‍ ജര്‍മ്മനിയുടെ ടോമി ഹാസിനെ നേരിടും. |