ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്‍റെ ലൂകാസ് ളൌഹി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ ഡബിള്‍സ് വിഭാഗം ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് ജോഡിയായ ജൂലിയന്‍ ബെന്നറ്റ്-നിക്കോളസ് മഹൌട്ട് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍(7-6 (3),6-3) തോല്‍പ്പിച്ചാണ് മൂന്നാം സീഡുകളായ പേസ് സഖ്യം ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.
വെറും ഒന്നര മണിക്കൂറിനുള്ളില്‍ പേസ് സഖ്യം വിജയം പൂര്‍ത്തിയാക്കി.പേസ് സഖ്യം കഴിഞ്ഞ വര്‍ഷം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ഫ്രഞ്ച് സഖ്യത്തെ ടൈ ബ്രേക്കറില്‍ അടിയറവ് പറയിച്ച പേസ് ജോഡി രണ്ടാം സെറ്റില്‍ രണ്ടുതവണ എതിരാളികളുടെ സര്‍വീസ് ബ്രേക് ചെയ്ത് 5-2ന്‍റെ ലീഡ് നേടി.
ജറോസ്ലാവ് ലെവിന്‍സ്കി-ഇഗോര്‍ സെലനെ-ബ്രൂണോ സോറസ്-കെവില്‍ ഉള്ളിയറ്റ് മത്സരത്തിലെ വിജയികളായിരിക്കും പേസ് സഖ്യത്തിന്‍റെ ക്വാര്‍ട്ടറിലെ എതിരാളികള്‍.ജെയിംസ് സെറട്ടീനി-സെര്‍ഗി സ്റ്റാക്കോവിസ്കി സഖ്യത്തെ തോല്‍പ്പിച്ചാണ് പേസ് സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തിയത്.
|