ഇന്ത്യന്‍ താരന്‍ ലിയാണ്ടര്‍ പേസ്-സിംബാബ്‌വെയുടെ കാരാ ബ്ലാക് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് രണ്ടാം റൌണ്ടില്‍ കടന്നു. ഫ്രഞ്ച്-ദക്ഷിണാഫ്രിക്കന്‍ സഖ്യമായ വിര്‍ജിന റസാനൊ-ജെഫ് കോയെറ്റ്സി സഖ്യത്തെ നേരിട്ടുള്ള സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ (6-3-6-3) തോല്‍പ്പിച്ചാണ് പേസ്-ബ്ലാക് സഖ്യം രണ്ടാം റൌണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്.
ആദ്യ സെറ്റില്‍ മൂന്ന് ബ്രേക്ക് പോയിന്‍റുകള്‍ നഷ്ടമാക്കിയെങ്കിലും സെറ്റ് നേടുന്നതില്‍ വിജയിച്ച പേസ് സഖ്യം രണ്ടാം സെറ്റില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു.
രണ്ടാം സെറ്റില്‍ രണ്ടു തവണ സര്‍വീസ് ബ്രേക് ചെയ്ത പേസ് ജോഡി രണ്ട് ബ്രേക് പോയിന്‍റുകള്‍ രക്ഷിച്ചെടുക്കുയും ചെയ്തു. സാനിയ-ഭൂപതി സഖ്യവും മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷായായി മത്സരിക്കുന്നുണ്ട്. |