അര്‍ജന്‍റീനിയന്‍ താരം ഡേവിഡ് നല്‍ബന്ത്യാന്‍ ബാഴ്സലോണ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നാണ് പരിക്ക് മൂലം നല്‍ബന്ത്യാന്‍ പിന്‍മാറിയത്.
ഏഴാം സീഡ് താരമാണ് നല്‍ബന്ത്യാന്‍. വെള്ളിയാഴ്ചയായിരുന്നു നദാല്‍-നല്‍ബന്ത്യാന്‍ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇടുപ്പിനേറ്റ പരിക്ക് മൂലം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.
നിക്കോളസ് അല്‍മാഗ്രോയെ തോല്‍പിച്ചാണ് നല്‍ബന്ത്യാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നത്. ബെല്‍ജിയത്തിന്‍റെ ക്രിസ്റ്റഫേ റോച്ചസിനെ തോല്പിച്ചാണ് നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. |