പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ബാഡ്മിന്‍റണ്‍: സുരക്ഷാ അനുമതി ലഭിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാഡ്മിന്‍റണ്‍: സുരക്ഷാ അനുമതി ലഭിച്ചു
ഓഗസ്റ്റില്‍ നിശ്ചയിച്ചിട്ടുള്ള ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ഇന്ത്യ സുരക്ഷിതമാണെന്ന് ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ വ്യക്തമാക്കി. ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്‍റ് സെക്രട്ടറി പുന്നയ്യ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്.

ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ സുരക്ഷാ ഉപദേശകര്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് ഫെഡറേഷന്‍റെ എക്സിക്യൂട്ടീവ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈദരാബാദിലെ മത്സരവേദിയും ഫെഡറേഷന്‍റെ സുരക്ഷാ ഉപദേശകര്‍ പരിശോധിച്ചിരുന്നു.

ഓഗസ്റ്റ് 10 മുതല്‍ പതിനാറ് വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ലാഹോറില്‍ ലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് മത്സരങ്ങളെക്കുറിച്ച് സുരക്ഷാ‍ ആശങ്ക ഉയര്‍ന്നത്.

എന്നാല്‍ കഴിഞ്ഞ മാസം വിദേശതാരങ്ങളടക്കം പങ്കെടുത്ത ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റിന് ഹൈദരാബാദ് വേദിയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാനിയ വീനസിനോട് പൊരുതി കീഴടങ്ങി
പെയ്സ്-ദ്‌ലൌഹി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍
മാഞ്ചസ്റ്ററും ആര്‍സനലും സെമിയില്‍
ഷൂട്ടിംഗ് ലോകകപ്പ്: നരംഗിന് സ്വര്‍ണ്ണം
ഫോര്‍മുല വണ്‍ ട്രാക്ക് 2011 ല്‍ തന്നെ
മ്യൂണീക്കിനെ തളച്ച് ബാഴ്സയും സെമിയില്‍