ബയേണ്‍ മ്യൂണിക്കിനെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സമനിലയില്‍ തളച്ച് ബാഴ്സലോണയും ചാമ്പ്യന്‍സ് ലീഗിന്‍റെ സെമിയില്‍ കടന്നു. ആദ്യപാദത്തിലെ എതിരില്ലാത്ത നാല് ഗോള്‍ വിജയത്തോടോപ്പം രണ്ടാം പാദത്തിലെ(1-1) സമനില കൂടിയായപ്പോള്‍ 5-1 ന്‍റെ ശരാശരിയിലാണ് ബാഴ്സ സെമിയിലേക്ക് ബെര്‍ത്ത് ഉറപ്പിച്ചത്.
ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൌവില്‍ നടന്ന ആദ്യപാദത്തില്‍ പൊരുതിതളര്‍ന്ന മ്യൂണികിന് സ്വന്തം തട്ടകത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കാനായില്ല. ആദ്യപാദത്തില്‍ വമ്പന്‍ മാര്‍ജിനില്‍ കീഴടങ്ങിയതുകൊണ്ടു തന്നെ സെമിയിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് അവര്‍ക്കും ബോധ്യമുണ്ടായിരുന്നു.
നാല്‍പത്തിയേഴാം മിനുട്ടില്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബെറി ബാഴ്സയ്ക്ക് വേണ്ടി ആദ്യഗോള്‍ നേടിയിരുന്നു. കളി തീരാന്‍ ഇരുപത് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ സെയ്ഡൌ കീറ്റയാണ് മ്യൂണികിന് സമനില നേടിക്കൊടുത്തത്. |