എംപിഎസ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ കിരീടമണിഞ്ഞ ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് ഇരട്ടിമധുരത്തിന്‍റെ ദിനം. ഡബ്ലിയുടിഎ ഡബിള്‍സ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്ക് മുന്നേറിയതാണ് കിരീടനേട്ടത്തിനൊപ്പം സാനിയയ്ക്ക് ഇരട്ടിമധുരമായത്.
പുതിയ പട്ടികയില്‍ 9 സ്ഥാനങ്ങള്‍ മുന്നേറി അമ്പത്തിയൊമ്പതാം സ്ഥാനത്താണ് സാനിയ. ഡബിള്‍സില്‍ സാനിയയുടെ സ്ഥിരം കൂട്ടാളിയായ ചൈനീസ് തായ്പേയിയുടെ ചിയ യംഗ് ചുവാങും പട്ടികയില്‍ മുന്നേറിയിട്ടുണ്ട്. നേരത്തെ പതിനേഴാം സ്ഥാനത്തായിരുന്ന ചിയ പതിന്നാലാം സ്ഥാനത്തേക്കാണുയര്‍ന്നത്.
സിംബാബ്‌വെയുടെ കാര ബ്ലാക്കാണ് ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ടീം റാങ്കിംഗിലും സാനിയയും ചിയയും ഉയര്‍ന്നിട്ടുണ്ട്. 735 പോയിന്‍റോടെ പതിനെട്ടാം സ്ഥാനത്താണ് ഈ സഖ്യം.
എംപിഎസ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ സാനിയയും ചിയയും വനിതാ ഡബിള്‍സ് കിരീടം നേടിയതിന് പിന്നാലെയാണ് റാങ്കിംഗ് പട്ടികയും പുറത്തിറങ്ങിയത്. ക്വെറ്റ പേസ്ചെക് (ചെക്) ലിസ റെയ്മണ്ട്(അമേരിക്ക) സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കിരീടനേട്ടമായിരുന്നു ഇത്. |