പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > അഡ്രിയാനൊ; അച്ചടക്കനടപടിയില്ലെന്ന് മിലാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഡ്രിയാനൊ; അച്ചടക്കനടപടിയില്ലെന്ന് മിലാന്‍
ലോകകപ്പ് യോഗ്യതാമത്സരത്തിന് ശേഷവും ക്യാമ്പില്‍ തിരിച്ചെത്താത്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം അഡ്രിയാനൊയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കില്ലെന്ന് ഇന്‍റര്‍മിലാന്‍ പരിശീലകന്‍ ജോസ് മൌറീഞ്ഞോ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് അഡ്രിയാനോ ബ്രസീലില്‍ കൂടുതല്‍ ദിവസം തങ്ങുന്നതെന്ന് അദ്ദേഹത്തിന്‍റെ ഏജന്‍റ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഡ്രിയാനോയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് മൌറീഞ്ഞോ വ്യക്തമാക്കിയത്.

ലോകകപ്പ് ഫുട്ബോളിലെ ബ്രസീലിന്‍റെ യോഗ്യതാമത്സരത്തില്‍ പങ്കെടുത്ത ശേഷം ഇറ്റലിയില്‍ മിലാന്‍ ആസ്ഥാനത്തേക്ക് മടങ്ങേണ്ടിയിരുന്ന അഡ്രിയാനോ ഇതുവരെ തിരിച്ചിട്ടില്ല. ഇതിനിടെ അഡ്രിയാനോയെ തട്ടിക്കൊണ്ടുപോയതായി ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

അഡ്രിയാനോയ്ക്ക് വാഹനാപകടമുണ്ടായെന്നും പോലീസുമായി താരം ഏറ്റുമുട്ടിയെന്നുമായിരുന്നു മറ്റ് വാര്‍ത്തകള്‍. അടുത്തിടെ തന്‍റെ കാമുകി പിണങ്ങിപ്പോയതില്‍ അതീവ ദുഖിതനുമായിരുന്നു അഡ്രിയാനൊ. അതുകൊണ്ട് തന്നെ വാര്‍ത്തകള്‍ പെട്ടന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അഡ്രിയാനൊ തന്‍റെ ചില ബാല്യകാല സുഹൃത്തുക്കളുടെ ഒപ്പം ഉണ്ടെന്നും ബ്രസീ‍ലിയന്‍ പോലീസ് വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലൈംഗിക ആരോപണം; റോബീഞ്ഞോ രക്ഷപെട്ടു
റാങ്കിംഗ്: സാനിയയ്ക്ക് ഡബിള്‍സില്‍ മുന്നേറ്റം
അമ്പെയ്ത്ത്; ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കം
പാരീസ് മാരത്തോണ്‍; കിപ്രൂട്ടോയ്ക്ക് റെക്കോഡ്
മാഞ്ചസ്റ്റര്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു
മുറെയ്ക്ക് മിയാമി കിരീടം