മിയാമി മാസ്റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ അനുജത്തി വീനസ് വില്യംസിനെ പരാജയപ്പെടുത്തി സെറീന ഫൈനലില്‍ എത്തി. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിലായിരുന്നു സെറീനയുടെ ( 6-4,3-6,6-4) വിജയം. ബെലാറസിന്‍റെ വിക്ടോറിയ അസരങ്കയെ ആണ് സെറീന കലാശക്കളിയില്‍ നേരിടുക.
രണ്ടാം സെറ്റ് കൈവിട്ടെങ്കിലും മൂന്നാം സെറ്റില്‍ ആദ്യംമുതല്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു സെറീനയുടെ വിജയം. ഒരു ഘട്ടത്തില്‍ 4-1 ന് മുന്നിലായിരുന്നു അവര്‍. ഒടുവില്‍ അവസാന ഗെയിമിലും വീനസിനെ പരാജയപ്പെടുത്തി സെറീന കലാശക്കളിക്ക് അര്‍ഹത നേടുകയായിരുന്നു.
മിയാമിയില്‍ ആറാം കിരീടം ലക്‍ഷ്യമിട്ടാണ് സെറീന ഇറങ്ങുക. കഴിഞ്ഞ രണ്ട് കൊല്ലങ്ങളിലും സെറീനയായിരുന്നു ഇവിടെ കിരീടമണിഞ്ഞത്. ഇക്കുറി ജയിക്കാനായാല്‍ മിയാമിയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോഡും സെറീനയ്ക്ക് സ്വന്തമാകും. മിയാമിയില്‍ അഞ്ച് തവണ വിജയിച്ച ജര്‍മന്‍ താരം സ്റ്റെഫിഗ്രാഫിന്‍റെ റെക്കോഡിന് ഒപ്പമാണ് ഇപ്പോള്‍ സെറീന.
കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അസരങ്കയും വീനസും ഏറ്റുമുട്ടിയിരുന്നെങ്കിലും മത്സരം മുഴുമിപ്പിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് അസരങ്ക പിന്‍മാറുകയായിരുന്നു. പത്താം റാങ്കുകാരിയായ അസരങ്ക വീനസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |