2012 ലെ ഒളിമ്പിക്സിന് മുന്നോടിയായി അതിവേഗതാരം ഉസൈന്‍ ബോള്‍ട്ട് ഇംഗ്ലണ്ടില്‍ ട്രയലിനിറങ്ങുന്നു. മെയ് 17ന് മാഞ്ചസ്റ്ററില്‍ 150 മീറ്റര്‍ സ്ട്രീറ്റ് റെയ്സിലാണ് ബോള്‍ട്ട് വേഗം പരീക്ഷിക്കുക.
ഓഗസ്റ്റില്‍ ബെര്‍ലിനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന് മുന്‍പ് യൂറോപ്പില്‍ ബോള്‍ട്ട് പങ്കെടുക്കുന്ന ആദ്യമത്സരമാണിത്. കഴിഞ്ഞ ആഴ്ച്ച ജമൈക്കയില്‍ 100 മീറ്ററില്‍ ഒന്നാമനായി ഇക്കൊല്ലത്തെ ആദ്യ വിജയം ബോള്‍ട്ട് നേടിയിരുന്നു.
എന്നാല്‍ ബെയ്ജിംഗില്‍ കുറിച്ച റെക്കോഡ് സമയത്തിനൊപ്പമെത്താന്‍ ബോള്‍ട്ടിനായിരുന്നില്ല. 9:93 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനീഷ് ചെയ്തത്. ബെയ്ജിംഗില്‍ 9:69 സെക്കന്‍ഡിനായിരുന്നു ബോള്‍ട്ട് പറന്നെത്തിയത്.
ഫുട്ബോളിന് പേരുകേട്ട ഇംഗ്ലീഷ് നാട്ടില്‍ ഓടാന്‍ അവസരം ലഭിച്ചതില്‍ ബോള്‍ട്ടും സന്തോഷവാനാണ്. ബോള്‍ട്ടിന്‍റെ ആദ്യ സ്ട്രീറ്റ് റെയ്സാണിത്. 150 മീറ്ററിലും ആദ്യമായിട്ടാണ് ബോള്‍ട്ട് ഇറങ്ങുന്നത്.
ലണ്ടന്‍ തെരുവിലിറങ്ങുന്നതില്‍ ബോള്‍ട്ടും സന്തോഷവാനാണ്. പ്രമുഖ ഫുട്ബോള്‍ ടീമായ മാഞ്ഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആരാധകന്‍ കൂടിയായ ബോള്‍ട്ട് ഓള്‍ഡ് ട്രഫോര്‍ഡില്‍ തന്‍റെ ഇഷ്ട ടീമിനെ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്. |