പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > മാഞ്ചെസ്റ്റര്‍ ഇന്ന് മിലാനെതിരെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാഞ്ചെസ്റ്റര്‍ ഇന്ന് മിലാനെതിരെ
യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഇന്‍റര്‍ മിലാനെ നേരിടും. നിലവിലെ ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്ററിന് ഇന്‍റര്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.

ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍‌രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സീസണില്‍ അഞ്ചു ഫുട്ബോള്‍ കിരീടമെന്ന ലക്‍ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ മാറ്റുരയ്ക്കുന്നത്. ലോക ക്ലബ്‌ ചാംപ്യന്‍ഷിപ്പും, കാര്‍ലിങ്‌ കപ്പും ഈ സീസണില്‍ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇക്കുറി ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി നിലനിര്‍ത്താനായാല്‍ സീസണിലെ അഞ്ച് കിരീടങ്ങളും മാഞ്ചസ്റ്ററിന് സ്വന്തമാകും. മാഞ്ചെസ്റ്ററിന്‍റെ വിജയശില്പി ഫെര്‍ഗൂസന് വെല്ലുവിളിയാകുക എതിരാളി മൗറിഞ്ഞോ പുറത്തെടുക്കുന്ന തന്ത്രങ്ങളാകും. താരങ്ങളുടെ പരിക്കാണ് മൌറീഞ്ഞോയെ അലട്ടുന്നത്. പ്രതിരോധനിരയിലെ വമ്പന്‍ മറ്റരാസി, ബുര്‍ഡിസോ എന്നിവര്‍ ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

മറ്റ് മത്സരങ്ങളില്‍ ബാഴ്സലോണയെ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണ്‍ ഇന്ന് എതിരിടും. അത്‌ലറ്റിക്കോ മാഡ്രിഡ് എഫ് സി പോര്‍ട്ടോയെയും ഇന്ന് നേരിടുന്നുണ്ട്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കോമണ്‍‌വെല്‍ത്തിന് പൂര്‍ണ്ണസുരക്ഷ: കല്‍മാഡി
ക്രിസ്റ്റിയാനോ ദേഷ്യം നിയന്ത്രിക്കുന്നു
തിരിച്ചുവരവിനായി ഫെഡറര്‍
സാനിയയ്ക്ക് വീണ്ടും റാങ്കിംഗില്‍ മുന്നേറ്റം
യുവേഫ: രണ്ടാംപാദ ക്വാര്‍ട്ടര്‍ ഇന്ന്
ബര്‍മിങ്ഹാമില്‍ ചൈനയുടെ പടയോട്ടം