ഡേവിസ്കപ്പ് ഡബിള്‍സ് വിഭാഗത്തില്‍ പെയ്സ്-ഭൂപതി സഖ്യത്തിന്‍റെ വിജയത്തോടെ ചൈനീസ് തായ്പേയിക്കെതിരെ ഇന്ത്യ ഒരു പോയിന്‍റ് മുന്നിലെത്തി. ചൈനീസ് തായ്പേയിയുടെ ത്സുംഗ്ഹുവ യാങ്- ചു ഹുവാന്‍യി സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.
നാല് സെറ്റുകള്‍ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് പെയ്സും ഭൂപതിയും വിജയിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ പെയ്സ്-ഭൂപതി സഖ്യം സ്വന്തമാക്കിയപ്പോള്‍ മൂന്നാം സെറ്റ് മികച്ച പ്രകടനത്തിലൂടെ യാങ്-യി ജോഡി നേടി( 6-7). തുടര്‍ന്ന് നാലാം സെറ്റില്‍ 6-2ന് ഇവരെ കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യം വിജയം നേടിയത്.
സോംദേവിന്‍റെ വിജയത്തോടെ ഇന്ത്യ ചൈനീസ് തായ്പേയിക്കെതിരെ ഒരു പോയിന്‍റ് മുന്നിലെത്തിയിരുന്നു. എന്നാല്‍ രോഹന്‍ ബോപ്പണ്ണയ്ക്ക് നേരിട്ട പരാജയത്തോടെ പോയിന്‍റ് നില തുല്യമായിരുന്നു. എന്നാല്‍ ഡബിള്‍സ് വിജയത്തോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി.
ഞായറാഴ്ച റിവേഴ്സ് സിംഗിള്‍സില്‍ ബോപ്പണ്ണയും സോംദേവും വീണ്ടും ഇറങ്ങുന്നുണ്ട്. ഇതില്‍ ഒരു മത്സരം വിജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് മൂന്നാം റൌണ്ടിലേക്ക് കടക്കാനാകുകയുള്ളു. |