ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ഇന്‍റര്‍മിലാനെതിരെ യൂറോപ്യന്‍ ലീഗില്‍ വിജയം കൊതിച്ചിറങ്ങിയ മാഞ്ചസ്റ്ററിന് നിരാശ. മിലാന്‍റെ ഗോള്‍മുഖം കാത്ത ജൂലിയോ സീസറിന്‍റെ മികച്ച പ്രതിരോധത്തില്‍ മാഞ്ചെസ്റ്ററിന് വിജയമോഹം ഉള്ളിലൊതുക്കേണ്ടിവന്നു. കാല്‍പന്തുകളിയുടെ ആവേശം മുഴുവന്‍ ആവാഹിച്ച കളി ഒടുവില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ക്രിസ്റ്റിയാനോ റോണാള്‍ഡോയിലൂടെ ഉജ്ജ്വല തുടക്കം നേടിയാണ് മാഞ്ചസ്റ്റര്‍ കളി ആരംഭിച്ചത്. ക്രിസ്റ്റിയാനോയുടെ മൂന്ന് ഫ്രീ ക്വിക്കുകള്‍ തുടക്കത്തിലേ ജൂലിയോ തട്ടിയകറ്റി. പിന്നീടിങ്ങോട്ട് ജൂലിയോയെ മറികടന്ന് ഒറ്റ ഷോട്ട് പോലും ലക്‍ഷ്യത്തിലെത്തിക്കാന്‍ മാഞ്ചസ്റ്ററിന് ആയില്ല.
ബാഴ്സലോണ - ഒളിമ്പിക് ലിയോണ മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ നേടി. ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമയെ ആര്‍സനല്‍ ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് ടീമായ അത്‌ലറ്റിക്കോ മാഡ്രിഡും എഫ് സി പോര്‍ട്ടോയും തമ്മിലുള്ള കളിയും സമനിലയില്‍ കലാശിച്ചു. |