അമേരിക്കന്‍ ബാറ്റ്മിണ്‍ടന്‍ ടീമിന് ഇറാന്‍ കാര്യാലയം വിസ നിഷേധിച്ചു. ഇറാനിയന്‍ ബാറ്റ്മിണ്‍ടന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിരുന്ന ടീമിന്‍റെ വിസയാണ് ഇറാനിയന്‍ കാര്യാലയം നിഷേധിച്ചത്. അമേരിക്കന്‍ ടീമിനെ അസ്സോസിയേഷനാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.
അമേരിക്കന്‍ ടീമിന്റെ വിസയ്ക്കുള്ള അപേക്ഷ ദുബായിലെ ഇറാന്‍ മന്ത്രാലയം തള്ളിയതിനാല്‍ ടീമംഗങ്ങള്‍ തിരിച്ച് പോയെന്ന് അമേരിക്കന്‍ വിദേശ്യകാര്യ വക്താവ് റോബര്‍ട്ട് വുഡ് ആണ് അറിയിച്ചത്. പുതിയ പ്രസിഡന്റ് ബരാക് ഒബാമ ഇറാനുമായി നയതന്ത്ര ബന്ധം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്.
ടീമിന് വിസ നിഷേധിച്ചതില്‍ അമേരിക്ക ഇറാനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് അമേരിക്കന്‍ ഇറാന്‍ ബന്ധത്തിന് ശുഭസൂചകമായ കാര്യമല്ലെന്ന് അമേരിക്ക അറിയിച്ചു. എല്ലാ പേപ്പറുകളും തയ്യാറായ ശേഷമാണ് ഇറാനിലെ അസോസിയേഷന്‍ അമേരിക്കന്‍ ടീമിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെ ഔദ്യോഗികമായി ക്ഷണിച്ച ടീമിന് വിസ നിഷേധിച്ചത് ന്യായികരിക്കാനാവില്ലെന്ന് റോബര്‍ട്ട് വുഡ് പറഞ്ഞു. |