അവസാനം അവര്‍ അതു ചെയ്തു...അതെ ഓസ്ട്രേലിയ ഓപ്പണ്‍ ടെന്നിസ് മിക്സഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം സ്വന്തമാക്കി.
മിക്സഡ് ഡബിള്‍സിന്‍റെ ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ജോഡികള്‍ എതിരാളികള്‍ക്ക് മുന്നോട്ടു വരാനുള്ള ഒരു പഴുതും നല്‍കാതെയാണ് വിജയം ഉറപ്പാക്കിയത്. ഫ്രഞ്ച്-ഇസ്രയേല്‍ ജോഡികളായ നതാലി ഡെഞ്ചി-ആന്‍ഡി റാം സഖ്യത്തിനെ 6-3, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ നിലംപരിശാക്കിയത്.
ഇന്ത്യന്‍ ടെന്നിസ് രോമാഞ്ചമായ സാനിയ മിര്‍സയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. അതേസമയം മഹേഷ് ഭൂപതിയുടെ പതിനൊന്നാം ഗ്രാന്‍ഡ്സ്ലാമും. കാണികളെ ടെന്നിസിന്‍റെ എല്ലാ മനോഹാരിതയും ആസ്വദിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സഖ്യം മുന്നേറിയതും കപ്പില്‍ മുത്തമിട്ടതും!
ചെക്ക് റിപ്പബ്ലിക്കിന്‍റെ ഇവാറ്റോ ബെനസോവ, ലൂകാസ് ലൗഹി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ (6-4,6-1) തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ എത്തിയത്. |