ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം അപരാജിതരായി കുതിക്കുന്നു. ഇന്ന് നടന്ന മത്‌രങ്ങളില്‍ കേരളം അഞ്ച് സ്വര്‍ണം കൂടി കരസ്ഥമാക്കി. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണ നേട്ടം 37ആയി. 800 മീറ്റര്‍ സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്‍റെ ചിഞ്ചു ജോസ് മീറ്റ് റെക്കൊര്‍ഡോടെ സ്വര്‍ണം നേടി.
രാവിലെ നടന്ന ക്രോസ് കണ്‍ട്രി മത്‌സരത്തില്‍ കേരളത്തിന്റെ എംടി താര ഈ മീറ്റിലെ തന്‍റെ മൂന്നാമത്തെ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്‍റെ അരുണ്‍കുമാര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്‍റെ ശില്‍പ ചാക്കോ എന്നിവരും സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപില്‍ കേരളത്തിന്‍റെ അമിതാ ബേബി സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ സ്റ്റെഫി എബ്രഹാം വെള്ളി നേടി.
അത്‌ലറ്റില്‍ സ്വര്‍ണ വേട്ട തുടരുന്ന കേരളം മെഡല്‍ പട്ടികയില്‍ മറ്റുള്ള സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. ദേശീയ മേക്കയ്ക്ക് ഇന്ന് കൊടിയിറങ്ങും.
|