പെട്രോളിയം സ്പോര്‍ട്സ് പ്രമോഷന്‍ ബോര്‍ഡിന്‍റെ സൂര്യാ ശേഖര്‍ ഗാംഗുലി, ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ പരിമാര്‍ജെന്‍ നെഗി എന്നിവര്‍ ദേശീയ എ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നോട്ട്. എട്ട് റൌണ്ടുകള്‍ പിന്നിട്ടപ്പോഴാണ് ഇരുവരും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
ഗ്രാന്‍ഡ് മാസ്റ്റര്‍ നീലോല്‍പ്പല ദാസിനോട് ഗാംഗുലി സമനില വഴങ്ങിയപ്പോള്‍ നെഗി കര്‍ണാടകയുടെ ഒരേയൊരു ഗ്രാന്‍ഡ് മാസ്റ്ററായ എം എസ് തേജ് കുമാറിനെ വെറും 37 നീക്കങ്ങള്‍ കൊണ്ട് പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ജൂണിയര്‍ ചാമ്പ്യന്‍ ദീപന്‍ ചക്രവര്‍ത്തി മുന്‍ ദേശീയ ചാമ്പ്യന്‍ പി എസ് പി ബി യുടെ കൊംഗുവേല്‍ പൊന്നുസ്വാമിയോട് പരാജയപ്പെട്ടു. |