പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ദേശീയ എ ചെസ്സില്‍ പ്രമുഖര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേശീയ എ ചെസ്സില്‍ പ്രമുഖര്‍
ദേശീയ എ ചെസ്സ് ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച തുടക്കമാകും. ആറ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരും എട്ട് അന്താരാഷ്ട്ര മാസ്റ്റര്‍മാരും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

നിലവിലെ ചാമ്പ്യന്‍ പശ്ചിമ ബംഗാളിന്‍റെ സൂര്യാ ശേഖര്‍ ഗാംഗുലി, ഡല്‍ഹിയുടെ പരിമാര്‍ജന്‍ നെഗി, കേരള താരം ജി എന്‍ ഗോപാ‍ല്‍, പശ്ചിമബംഗാളിന്‍റെ നീലോല്‍പ്പല ദാസ്, 2006 കോമണ്‍ വെല്‍ത്ത് ഗെയിംസ് ചെസ്സ് സ്വര്‍ണ്ണ ജേതാവ് തമിഴ്നാടിന്‍റെ ദീപന്‍ ചക്രവര്‍ത്തി, മഹാരാഷ്ട്രയുടെ പ്രവീണ്‍ തിപ്സേ എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രമുഖ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍.

അന്താരാഷ്ട്ര മാസ്റ്റര്‍മാരില്‍ തമിഴ്‌നാടിന്‍റെ ബി അധിപന്‍, പൊന്നുസ്വാമി കൊംഗുവേല്‍, എസ് സത്യപ്രാഗ്യാന്‍, എം ശ്യാം, കേരളത്തിന്‍റെ ആര്‍ രത്നാ‍കരന്‍, ഡല്‍ഹിയുടെ സിറാം ഛാ, കര്‍ണാടക താരം എം എസ് തേജ് കുമാര്‍, മഹാരാഷ്ട്ര അക്ഷയ് രാജ് കോര്‍ എന്നിവരെല്ലാം പങ്കെടുക്കുകയാണ്.

റൌണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. മൊത്തം 13 റൌണ്ടുകളാണ് മത്സരം. ഒന്നാമതെത്തുന്ന അഞ്ച് താരങ്ങള്‍ സമ്മാനത്തുകയായ നാല് ലക്ഷം രൂപ പങ്കിടും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജിംനാസ്റ്റിക്സ്: ഇന്ത്യയ്ക്ക് 20 മെഡല്‍
കാര്‍ത്തികേയനും ചന്ദോക്കും വേണ്ട
ഹോക്കി പരമ്പര ഇന്ത്യയ്ക്ക്
ഡേവിസ്കപ്പും പാകിസ്ഥാനിലില്ല
ഇന്ത്യന്‍ ബോക്സര്‍മാര്‍ തിരിച്ചെത്തി
നാരംഗ് മൂന്നാമതും പെര്‍ഫെക്ട്