പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > അഭിനവ് ബിന്ദ്രയ്ക്ക് സ്വീകരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭിനവ് ബിന്ദ്രയ്ക്ക് സ്വീകരണം
WDWD
ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായി വ്യക്തിഗത ഒളിമ്പിക്ക് സ്വര്‍ണ്ണ നേട്ടത്തിലൂടെ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര കേരളത്തിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ തലസ്ഥാനതെത്തുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന ബിന്ദ്രയ്ക്ക് ഊഷ്മള സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ബിന്ദ്രയെയും ദേശീയ ഷൂട്ടിങ്ങ് കോച്ച് സണ്ണി തോമസിനെയും ആദരിക്കാനായി ചൊവാഴ്ച പൊതുചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഒളിമ്പിക്ക് സ്വര്‍ണ്ണ നേട്ടത്തിന് ബിന്ദ്രയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മാനിക്കും. ബിന്ദ്രയ്ക്ക് പത്തു പവനും സണ്ണി തോമസിന് അഞ്ച് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജെടി ഹാളിന്‍ ചൊവ്വാഴ്ച നാലരയ്ക്കാണ് ചടങ്ങ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ ഘോഷയാത്രയായാകും ബിന്ദ്രയും സണ്ണി തോമസും വിജെടി ഹാളിലെത്തുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൈനയ്ക്ക് ആവശ്യം ഫിസിയോയെ
ഗെയിംസ് വില്ലേജ് നിര്‍മ്മിക്കാം: കോടതി
എഫ് 1 ല്‍ നിന്നും ഹോണ്ട മാറി
സൈനാ നേവാള്‍ പത്താമത്
തിരുവനന്തപുരം ക്വാര്‍ട്ടറില്‍
ബോള്‍ ബാഡ്മിന്‍റണ്‍ പാലക്കാട്