പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > വില്യംസ് സഹോദരിമാരില്‍ വീനസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വില്യംസ് സഹോദരിമാരില്‍ വീനസ്
PROPRO
അമേരിക്കന്‍ താരങ്ങളായ വില്യംസ് സഹോദരിമാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ വനിതാ ടെന്നീസ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ വീനസ് വില്യംസ് സറീനയെ വീഴ്ത്തി സെമിയില്‍ കടന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 5-7, 6-1, 6-0 എന്ന സ്കോറിനാണ് സറീനയെ മൂത്ത വില്യംസ് പരാജയപ്പെടുത്തിയത്.

ഈ വിജയത്തോടെ സറീന വില്യംസ് പുറത്താകലിന്‍റെ വക്കത്തായി. റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ വീനസ്, ജങ്കൊവിക്ക്, വേര സ്വനരേവ എന്നിവര്‍ക്ക് ഒപ്പം സെമിയില്‍ കടന്നു.

എന്നാല്‍ ഒരു ജയം മാത്രമുള്ള സറീനയ്ക്ക് ഒരവസരം ബാക്കിയുണ്ട്. റഷ്യന്‍താരം ഡെമന്‍റിയേവയുമായി നടക്കുന്ന അടുത്ത മത്സരം ജയിക്കാനായാല്‍ സറീനയ്ക്കും സെമിയില്‍ കടക്കാനാകും.

നേരത്തെ സ്വറ്റ്ലാന കുസ്നെറ്റ്സോവയെ മറി കടന്ന ജലനാ ജാങ്കോവിക്ക് നേരത്തേ സെമിയില്‍ എത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ 7-6 (8/6), 6-4 എന്ന സ്കോറിനായിരുന്നു ജയം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബാസ്ക്കറ്റ്ബോള്‍: കേരളത്തിനു ജയം
യു സി, ജമാല്‍ മുഹമ്മദ് ജേതാക്കള്‍
ബാഡ്മിന്‍റണ്‍‍‍: കേരളം സെമിയില്‍
സോമദേവ് ക്വാര്‍ട്ടര്‍ ഫൈനലില്‍
അലോന്‍സോ പ്രതിസന്ധിയില്‍
എഫ് വണ്‍ 2011 ല്‍: കല്‍മാഡി