അമേരിക്കയുടെ മുന്‍ നിര സീഡ് വീനസ് വില്യംസ് സൂറിച്ച് ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഇറ്റാലിയന്‍ താരം ഫ്ലാവിയാ പെന്നെറ്റയെ 7-6, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി ആയിരുന്നു അമേരിക്കന്‍ താരം കിരീട നേട്ടത്തിലേക്ക് ഉയര്‍ന്നത്. ഈ വിജയത്തോടെ സീസണിലെ അവസാന ടൂര്‍ണമെന്‍റായ ദോഹ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരം സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ മൂന്ന മത്സരത്തിലും പെന്നറ്റയോട് പരാജയപ്പെട്ട വീനസ് ഇത്തവണ വിട്ടുകൊടുത്തില്ല.ദോഹയിലെ മത്സരത്തിനായി രണ്ട് സ്ഥാനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വേര സ്വനരേവയോടും അഗ്നിയാസ്ക്കാ റാഡ്‌വാന്‍സ്ക്കയോടും വില്യംസിനു മത്സരിക്കേണ്ടതുണ്ട്. രണ്ട് സീറ്റുകള്‍ യോഗ്യതാ മത്സരങ്ങളിലൂടെയാണ് തീരുമാനിക്കപ്പെടുക. ഇവരില്‍ ആരാണ് എതിരാളിയാകുക എന്ന് തിങ്കളാഴ്ച അറിയാം. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |