പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > വീനസ് വില്യംസ് ക്വാര്‍ട്ടറില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വീനസ് വില്യംസ് ക്വാര്‍ട്ടറില്‍
PROPRO
അമേരിക്കന്‍ താരം വീനസ് വില്യംസിന് സൂറിച്ച് ഓപ്പണ്‍ ടെന്നീസില്‍ മികച്ച തുടക്കം. ഉക്രയിന്‍ താരം അലോണ ബൊണ്ടാരെങ്കോയെ ആദ്യ റൌണ്ട് പോരാട്ടത്തില്‍ വീനസ് 6-3, 6-4 എന്ന സ്കോറിനു മറികടന്നു. 600,000 ഡോളര്‍ സമ്മാനത്തുകയുള്ള മത്സരത്തില്‍ താരം ക്വാര്‍ട്ടറില്‍ എത്തി.

ഒമ്പതാം സ്ഥാനക്കാരിയായിട്ടാണ് വീനസ് ഇവിടെ മത്സരത്തിനെത്തിയത്. ആദ്യ എട്ട് റാങ്കുകാര്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ റഷ്യന്‍ താരം മരിയാ ഷറപോവയുടെ അഭാവമാണ് വീനസിനു തുണയായത്.

ആരാം റാങ്കുകാരിയായ മരിയാ ഷറപോവ തോളിനേറ്റ പരുക്ക് മൂലം സീസണിലെ അവസാന ടൂര്‍ണമെന്‍റില്‍ കളിക്കേണ്ടെന്ന് തീരുമാനിക്കുക ആയിരുന്നു. ഈ വിടവ് അമേരിക്കന്‍ താരത്തിനു തുണയായി.

ഈ വിജയത്തോടെ സറീനയ്ക്കൊപ്പം ദോഹയില്‍ കളിക്കാനുള്ള അവസരം കൂടിയാണ് വീനസ് സ്വന്തമാക്കിയത്. അഞ്ച് താരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇതുവരെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ജലനാ ജങ്കൊവിക്ക് മാത്രമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫെഡറര്‍ മൂന്നാം റൌണ്ടില്‍
ബോള്‍ ബാഡ്മിന്‍റനില്‍ ഇന്ത്യ
ബാസ്‌കറ്റ്‌ബോള്‍ കോട്ടയത്ത്‌
സൈന നേവാള്‍ സെമിയില്‍
ഗെയിംസ്: ഇന്ത്യ തകര്‍ക്കുന്നു
സോമദേവ് വര്‍മ്മന്‍ പുറത്ത്