പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > സുശീല്‍കുമാര്‍ വീണ്ടും ഗുസ്തിക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുശീല്‍കുമാര്‍ വീണ്ടും ഗുസ്തിക്ക്
PRDPRD
ഒളിമ്പിക്സിലെ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ജമ്മുവില്‍ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കും. നാലാമത് റുസ്തം ഇ ഇന്തോ പാക് ദംഗല്‍ ഗുസ്തിയിലാണ് സുശീല്‍ കുമാര്‍ ഒളിമ്പിക്സിനു ശേഷം ആദ്യമായി കളിക്കുക. ഒക്ടോബര്‍ 5 ന് കത്രയിലാണ് മത്സരം.

ഗുസ്തി ചാമ്പ്യന്‍ ഒക്ടോബര്‍ അഞ്ചിന് വിവേകാനന്ദ സ്പോര്‍ട്സ് സ്റ്റേഡിയത്തിലെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം പതിമൂന്നാമത് നവരാത്ര ഉത്സവത്തില്‍ പങ്കാളിയാകുമെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ വ്യക്തമാക്കി. നവരാത്ര ഫെസ്റ്റിവലില്‍ താരത്തിന് 51,000 രൂപ പാരിതോഷികം നല്‍കും.

ജമ്മു ആന്‍ഡ് കശ്മീര്‍ ഗുസ്തി അസോസിയേഷനാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പാകിസ്ഥാനിലെ പ്രമുഖ ഗുസ്തി താരങ്ങള്‍ മത്സരത്തിനുണ്ടാകും. യൂസുഫ് റിയാസ്, മൊഹമ്മദ് റിയാസ്, അബ്ദുള്‍ മജീദ്, മുഹമ്മദ് ജഹാംഗീര്‍, അബ്ദുള്‍ റെഹ്മാന്‍, മുഹമ്മദ് താരിഖ്, മുഹമ്മദ് ഷാഹിദ്, ഫാറൂഖ് മഹ്മൂദ്, മുഹമ്മദ് ക്വാസിം, താജ് തുടങ്ങിയവരാണ് പാക് താരങ്ങളിലെ പ്രമുഖര്‍. നവരാത്ര ഉത്സവാഘൊഷങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ദേശീയ അന്തര്‍ദേശീയ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖരാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യാക്കാരന്‍. ഡല്‍‌ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗര്‍, റയില്‍‌വേ, ജമ്മു, കശ്മീര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൌറിസ്മോ പരിശീലകനെ ഒഴിവാക്കി
ഹരികൃഷ്ണയ്ക്ക് സ്പൈസ്കപ്പ്
ചാള്‍സ്‌വര്‍ത്ത് ഓസീസ് പരിശീലകന്‍
സാനിയയ്‌ക്ക് റാങ്കിംഗ് മെച്ചം
അലോണ്‍സോയ്ക്ക് കണ്‍ഫ്യൂഷന്‍
ഒന്നാം നമ്പറാകും: ജലന