പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > നദാലും സെറീനയും മുന്നോട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നദാലും സെറീനയും മുന്നോട്ട്

യു.എസ്.ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാലും വനിതാ വിഭാഗം സിംഗിള്‍സില്‍ സെറീനാ വില്യംസും പ്രീക്വാര്‍ട്ടറിലെത്തി.

ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയിക്കിയെ പരാജയപെടുത്തിയാണ് നദാല്‍ സെമിയിലെത്തിയത്. സ്കോര്‍ : 6-4, 6-3, 6-0. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും നിലവിലെ ഒന്നാം നമ്പരുമായ നദാല്‍ തുടക്കത്തില്‍ 3-1 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷമാണ് വിജയം കൈവരിച്ചത്.

അതേ സമയം അമേരിക്കന്‍ വനിതാ വിഭാഗം ടെന്നീസിലെ മുന്‍ നിര താരമായ സെറീന വില്യംസ് ജപ്പാനിലെ അയി സുഗിയാമയെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി. സ്കോര്‍ : 6-2, 6-1. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന നാലാമത്തെ മത്സരമാണിത്.

നാലിലും സെറീന വിജയിക്കുകയും ചെയ്തു. കേവലം 66 മിനിട്ടുകള്‍ കൊണ്ടാണ് 26 കാരിയായ സെറീന വിജയിച്ചത്. ഫ്രാന്‍സിലെ സെവി‌റൈന്‍ - ഇറ്റലിയിലെ തത്തിയാന ഗാര്‍ബിന്‍ മത്സരത്തിലെ വിജയിയെയാണ് സെറീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ എതിരിടേണ്ടിവരുന്നത്.

നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ സെറീനയുടെ സഹോദരിയും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ വീനസ് വില്യംസ് ഉക്രൈനിലെ അലോന ബൊണ്ടാരെങ്കോയെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.

മികച്ച മത്സരം കാഴ്ചവയ്ക്കുന്ന വില്യംസ് സഹോദരിമാര്‍ സെമിയില്‍ മാറ്റുരച്ചേക്കും എന്നാണ് കരുതുന്നത്.
കൂടുതല്‍
ഫിസിഷെല്ല മൂന്നാം സ്ഥാനത്ത്
ബ്ലോണ്‍സ്ക്കയ്‌ക്ക് വിലക്ക്
ഉസൈന്‍ ബോള്‍ട്ട് വീണ്ടും
യു എസ്: പേസ്, ഭൂപതി മുന്നോട്ട്
കുസ്‌നെറ്റ്സോവ പരാജയപ്പെട്ടു
കായിക പുരസ്ക്കാരങ്ങള്‍ നല്‍കി