ബീജിംഗ് ഒളിമ്പിക്‍സില്‍ മെഡല്‍ നേടിയില്ലെങ്കിലും അഭിനന്ദനാര്‍ഹമായ പ്രകടനം നടത്തിയ അഖില്‍ കുമാറിനെയും ഇന്ത്യന്‍ ആരാധകര്‍ അഭിനന്ദനം കൊണ്ട് വീര്‍പ്പ് മുട്ടിച്ചു. ബീജിംഗില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഖിലിന് മെഡല്‍ ജേതാവ് എന്ന നിലയിലെ പരിഗണനയായിരുന്നു ആരാധകര്‍ നല്‍കിയത്.
പ്രതീക്ഷ ഉയര്‍ത്തി ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട അഖില്‍ പ്രീക്വാര്‍ട്ടറില്‍ ബാന്‍റംവെയ്‌റ്റ് ചാമ്പ്യന്‍ സെര്‍ജിയോ പ്യാനോവിനെ വീഴ്ത്തിയ ശേഷം മെഡല്‍ നേടിയില്ലെങ്കിലും തന്നെ മറക്കരുതെന്ന് അഖില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് അപ്പാടെ സ്വീകരിച്ച ആരാധകര്‍ താരത്തെ രാജ്യത്തിന്‍റെ മാതൃകാ കായികതാരത്തെ പോലെയാണ് വിമാനത്താവളത്തില്‍ പരിഗണിച്ചത്.
ജീതേന്ദറിനൊപ്പം ക്വാര്‍ട്ടറില്‍ കടന്ന താരമാണ് അഖില്‍ കുമാറും. ആവേശഭരിതരായ ആരാധകര്‍ ബൊക്സര്‍മാരെ തോളത്ത് എടുത്താണ് പുറത്തേക്ക് കൊണ്ടു പോയത്. അഖിലിനു പുഷ്പമാല നല്‍കി സ്വീകരിച്ച ആരാധകര്‍ മുദ്രാവാക്യം മുഴക്കിയാണ് താരത്തെ ആനയിച്ചത്. താരത്തിന്‍റെ ഓട്ടോഗ്രാഫ് വാങ്ങാനും തിരക്ക് ശക്തമായിരുന്നു.
തനിക്ക് മാധ്യമങ്ങള്‍ നല്‍കി പിന്തുണയ്‌ക്കും സ്നേഹത്തിനും ഇന്ത്യന്‍ താരം നന്ദി രേഖപ്പെടുത്തി. താരത്തിന്‍റെ ഫോട്ടോ എടുക്കാനും അഭിപ്രായങ്ങള്‍ ആരായാനും എത്തിയ മാധ്യമ പ്രവര്‍ത്തകരും താരവുമായി ബന്ധപ്പെട്ടവരും എല്ലാം ചേര്‍ന്ന് ശഊഷ്മളമായ സ്വീകരണമാണ് താരത്തിനു നല്‍കിയത്. ഒളിമ്പിക്‍സ് ക്വാര്‍ട്ടറിലാണ് താരം പുറത്തായത്.
|