പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാനിയ: റാങ്കിംഗ് 32ലേക്ക് താണു

PTIPTI
ടെന്നീസ് രംഗത്ത് ഇന്ത്യയുടെ അഭിമാനമായ സാനിയ മിര്‍സയുടെ ഡബ്ല്യു.റ്റി.എ റാങ്കിംഗ് നില താഴേക്ക് പോയി. കഴിഞ്ഞ ആഴ്ചവരെ 30 മികച്ച വനിതാ ടെന്നീസ് കളിക്കാരുടെ പട്ടികയില്‍ സ്ഥാനമുണ്ടായിരുന്ന സാനിയയുടെ സ്ഥാനം ഇപ്പോള്‍ 32 ആയി താണു.

തിങ്കളാഴ്ച പുറത്തിറക്കിയ ഡബ്ല്യു.റ്റി.എ റാങ്കിംഗ് പട്ടികയിലാണ് ഈ വിവരം ഉള്ളത്. ചൊവ്വാഴ്ച ആരംഭിക്കുന്ന ഖത്തര്‍ ഓപ്പണ്‍ ടീന്നീസ് ടൂര്‍ണമെന്‍റില്‍ സാനിയ പങ്കെടുക്കുന്നുണ്ട്.

സിംഗിള്‍സ് റാങ്കിംഗില്‍ നില താണെങ്കിലും ഡബിള്‍സ് നിലയിലെ സാനിയയുടെ സ്ഥാനം 23 ആണ്.

അതേ സമയം അമേരിക്കയില്‍ വാസമുറപ്പിച്ച ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സുനിതാ റാവുവിന്‍റെ സിംഗിള്‍സ് റാങ്കിംഗ് നില 182 ആയപ്പോള്‍ ഡബിള്‍സില്‍ 126 ആണ്.

അതേ സമയം ഇന്ത്യയിലെ ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും ഇരുവരുടെയും പുരുഷവിഭാഗം ഡബിള്‍സിലെ റാങ്കിംഗ് നില 20 നുള്ളില്‍ നിലനിര്‍ത്തി. പേസ് സഖ്യത്തിന്‍റെ റാങ്ക് 15 ആണെങ്കില്‍ ഭൂപതി സഖ്യത്തിന്‍റെ റാങ്ക് 19 ആണ്.
കൂടുതല്‍
ആനന്ദ് കാള്‍സണെ തോല്‍പ്പിച്ചു
ആന്‍ഡിമുറേയ്ക്ക് മാര്‍സെല്ലി കിരീടം
ചെസ്സ്: ആനന്ദിനു തോല്‍‌വി
ദോഹ: സാനിയ മത്സരിക്കും
അത്‌ലറ്റിക് മീറ്റ്: ഇന്ത്യക്ക് കിരീടം
ടെന്നീസ്: ആന്‍ഡി മുറേ ഫൈനലില്‍