ഒളിമ്പിക്സിലേക്ക് പ്രവേശനം ലക്‌ഷ്യമിട്ട് ഇന്ത്യന്‍ ഹോക്കി ടീം മാര്‍ച്ച് ഒന്നിന് കളത്തിലിറങ്ങും. ചിലിയില്‍ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ ആദ്യം നേരിടുന്നത് മെക്സിക്കോയെ ആണ്. എന്നാല്‍ മാര്‍ച്ച് ആറിന് കരുത്തരായ ഇംഗ്ലണ്ടുമായുള്ള മത്സരമാണ് ഏറെ നിര്‍ണ്ണായകം.
സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍മാറിയ ഈജിപ്തിന് പകരമാണ് മെക്സിക്കോ യോഗ്യതാ റൌണ്ടില്‍ ഇടം നേടിയിരിക്കുന്നത്.ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റിലെ വിജയികള്‍ക്ക് ബീജിങ്ങ് ഒളിമ്പിക്സിന് നേരിട്ട് പ്രവേശനം ലഭിക്കും.
ടൂര്‍ണ്ണമെന്‍റിലെ ഓരോ ടീമും പരസ്പരം ഓരോ മത്സരം വീതം കളിക്കും മാര്‍ച്ച ഒമ്പതിനാണ് വിജയിയെ കണ്ടെത്താനുള്ള ഫൈനല്‍ നടക്കുക.ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്‍റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, മെക്സിക്കൊ,ചിലി,ബംഗ്ലാദേശ്,ഓസ്ട്രിയ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്.ഇന്ത്യക്ക് തന്നെയാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
|