പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാനിയാ മൂന്നാം റൌണ്ടിലേക്ക്
sania
PROPRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ വിജയഗാഥ തുടരുന്നു. സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരം മൂന്നാം റൌണ്ടിലേക്ക് കടന്നു. സ്വിറ്റ്‌സര്‍ലണ്ടിന്‍റെ തിമിയ ബാസ്ക്കിന്‍‌സ്ക്കിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം മൂന്നാം റൌണ്ടിലെക്ക് കടന്നത്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ 6-1, 4-6, 7-5 നായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ജയം. ആദ്യസെറ്റ് നഷ്ടമായ സാനിയ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ ഗംഭീര തിരിച്ചു വരവ് നടത്തിക്കളഞ്ഞു. മൂന്നാം റൌണ്ടില്‍ സാനിയയ്‌ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും. വീനസ് വില്യംസാണ് അടുത്ത എതിരാളി.

അമേരിക്കന്‍ താരം വീനസ് വില്യംസ്, സറീന വില്യംസ്, സെര്‍ബിയന്‍ താരം അന ഇവാനോവിക്ക്, മൂന്നാംസീഡ് ജലന ജാങ്കോവിക്ക്. റഷ്യയുടെ സ്വറ്റ്‌ലാനാ കുസ്നെറ്റ്‌സോവ, അന്നാ ചക്വെറ്റാഡ്‌സേ, ദാനിയെല ഹെന്‍റുക്കോവ, മരിയാ കിരിലെങ്കോ, കരോലിന വൊസിനെക്കി തുടങ്ങിയ പ്രമുഖരാണ് മൂന്നാം റൌണ്ടിലേക്കു കടന്ന മറ്റു പ്രമുഖ താരങ്ങള്‍.

വീനസ് വില്യംസ് ചൈനീസ് താരം സി യാനെ രണ്ടാം റൌണ്ടില്‍ 6-2, 7-5 നു പരാജയപ്പെടുത്തിയപ്പോള്‍ സഹോദരി സറീനയുടെ ജയം സീഡ് ചെയ്യപ്പെടാത്ത ചൈനയുടെ മെംഗ് യുവാനെതിരെയായിരുന്നു. തിരിച്ചു വര്‍വ് ആഘൊഷിക്കുന്ന അമേലി മൌറിസ്‌മോ പരാജയപ്പെടുത്തിയത് യാറോസ്ലാവ ഷെദൊവയെയായിരുന്നു 6-4, 7-6 ആയിരുന്നു സ്കോര്‍.

മൂന്നാം സീഡ് സെര്‍ബിയന്‍ താരം ജലന ജാങ്കോവിക്ക് 6-2, 7-5 നു എഡിനാ ഗാളോവിറ്റ്‌സിനെ പരാജയപ്പെടുത്തി. ആറാം സീഡ് അനാ ചക്ക്‌‌വെറ്റാഡ്‌സേ അലീസ ക്ലബനോവയെ 6-3, 6-4 നു പരാജയപ്പെടുത്തിയപ്പോള്‍ കുസ്‌നറ്റ്‌സോവയുടെ ജയം 7-6, 6-2 നു പിരങ്കോവയ്‌ക്ക് എതിരെയായിരുന്നു.
കൂടുതല്‍
സാനിയാ ടീം രണ്ടാം റൌണ്ടിലേക്ക്
എം ജി, കാലിക്കറ്റ് ഒപ്പം തന്നെ
നദാല്‍, ഗോണ്‍സാലസ് മൂന്നാംറൌണ്ടില്‍
ഹെനിന് മുപ്പതാം ജയം
കാലിക്കറ്റ് ഒന്നാമത്, എം ജി പിന്നില്‍
ജോക്കോവിക്ക്, നദാല്‍ മുന്നോട്ട്