പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേശീയവോളി: കേരള വനിത ടീം ഫൈനലില്‍
ജയ്പൂരില്‍ നടക്കുന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ വനിതാ ടീം ഫൈനലില്‍ എത്തി. സെമിഫൈനലില്‍ ബംഗാളിനെയാണ് കേരളാവനിതകള്‍ പരാജയപ്പെടുത്തിയത്.

നിലവിലെ ചാമ്പ്യന്‍‌മാരായ റെയില്‍‌വേയാണ് ഫൈനലില്‍ കേരളത്തിന്‍റെ എതിരാളി. അതേസമയം പുരുഷവിഭാഗം സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കേരളാ ടീം തമിഴ്നാടിനോട് പരാജയപ്പെട്ടു.

ഗ്രൂപ്പ് മത്സരത്തില്‍ കേരളം തമിഴ്നാടിനെ തോല്‍‌പിച്ചിരുന്നെങ്കിലും അന്നത്തെ പ്രകടനം വീണ്ടും പുറത്തെടുക്കുന്നതില്‍ കേരളാ ടീം പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളാ വനിത ടീം ബംഗാളിനെ പരാജയപ്പെടുത്തിയത്.

തമിഴ്നാടിനെ കീഴടക്കിയാണ് റെയില്‍‌‌വേ ഫൈനലില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കേരളവും റെയില്‍‌വേയുമാണ് ഫൈനല്‍ കളിച്ചത്. അന്നത്തെ തോല്‍‌വിക്ക് പകരം വീട്ടാനുറച്ചയായിരിക്കും കേരള വനിതാ ടീം മത്സരത്തിനിറങ്ങുക.
കൂടുതല്‍
കുട്ടികള്‍ കൊള്ളാമെന്ന് കാര്‍വാലൊ
കായികമേള: എറണാകുളത്തിനു കിരീടം
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഗ്ലാമര്‍ റെഡി
ദേശീയ വോളി: കേരളം സെമിയില്‍
നദാലിനു ലക്‍ഷ്യം ഒളിമ്പിക്‍സ് സ്വര്‍ണ്ണം
കളിക്കിടെ ഫുട്ബോള്‍ താരം മരിച്ചു